'ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ'; ധീരജിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; സംഘമായി എത്തി; റിമാന്‍ഡ് റിപ്പോര്‍ട്ട്

പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് ധീരജിനെയും സുഹൃത്തുക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയായി രുന്നു.
ധീരജ്  /ഫയല്‍ ചിത്രം
ധീരജ് /ഫയല്‍ ചിത്രം

തൊടുപുഴ: ഇടുക്കി പൈനാവ്  എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ  കൊലപാതകം ആസൂത്രിതമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.  കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി. പൊലീസ് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് ധീരജിനെയും സുഹൃത്തുക്കളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയായി രുന്നു. ധീരജ്, അമല്‍, അര്‍ജുന്‍ എന്നിവരെ പ്രതികള്‍ കയ്യേറ്റം ചെയ്തുവെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇനിയും നാല് പേരെ പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാവിലെ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയുമായി ധീരജിനെ കുത്തിയ കത്തി കണ്ടെത്തുന്നതിനായി അന്വേഷണ സംഘം സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കത്തി കണ്ടെത്താനായില്ല. പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രതികളുമായെത്തിയ ജീപ്പ് തടയാനും ശ്രമമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com