ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണം; സര്‍ക്കുലറുമായി സര്‍ക്കാര്‍ 

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍  എല്ലാ ബുധനാഴ്ചകളിലും കൈത്തറി-ഖാദി വസ്ത്രങ്ങള്‍  ധരിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നു കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായതിനാല്‍ ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.

അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറി, ഖാദി തുണിത്തരങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com