വിഭജനസമയത്ത് വഴിപിരിഞ്ഞു; 74 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി സഹോദരങ്ങള്‍, ഊഷ്മള നിമിഷം (വീഡിയോ)

947ലെ വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖി ഒരു കൈക്കുഞ്ഞായിരുന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


ന്യൂഡല്‍ഹി: 1947ലെ വിഭജന സമയത്ത് മുഹമ്മദ് സിദ്ദിഖി ഒരു കൈക്കുഞ്ഞായിരുന്നു. വേദനാജനകമായ വിഭജനം അനേകായിരം കുടുംബങ്ങളെപ്പോലെ സിദ്ദിഖിയുടെ കുടുംബത്തെയും വേര്‍പെടുത്തി. മുഹമ്മദ് സിദ്ദിഖി പാകിസ്ഥാനിലായി. അദ്ദേഹത്തിന്റെ സഹോദരന്‍ ഹബീബ് ഇന്ത്യയിലും വളര്‍ന്നു. 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, രണ്ട് സഹോദരന്മാരും തമ്മില്‍ക്കണ്ടു. കര്‍തര്‍പ്പൂര്‍ ഇടനാഴിയില്‍ വെച്ചായിരുന്നു ഈ ഊഷ്മള കൂടിക്കാഴ്ച. 

പരസ്പരം കണ്ടനിമിഷം കെട്ടിപ്പിടിച്ച് കരയുന്ന സഹോദരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഭജനത്തിന്റെ വേദനകള്‍ ഇനിയും ഒടുങ്ങാതെ ബാക്കിനില്‍ക്കുമ്പോള്‍, ഇത്തരം കൂടിച്ചേരലുകള്‍ ആശ്വാസം പകരുന്നതാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രാമുയരുന്നു. കര്‍താര്‍പൂര്‍

പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബും, അതിര്‍ത്തിയോട് തന്നെ ചേര്‍ന്ന് ഇന്ത്യയിലെ  ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഇടനാഴിയാണ് കര്‍താര്‍പൂരിലേത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com