ഹിന്ദി ട്യൂഷനായി വിളിച്ചുവരുത്തി; 8 വയസുകാരിക്ക് നേരെ ലൈംഗിക പീഡനം; 48കാരിക്ക് 20 വര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 07:07 PM  |  

Last Updated: 12th January 2022 07:40 PM  |   A+A-   |  

FAST TRACK COURT

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: 8 വയസുകാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ പ്രതിയായ 48 കാരിയ്ക്ക് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി.തിരുവില്വാമല സ്വദേശിനിയായ  ഷീലയെയാണ് കോടതി ശിക്ഷിച്ചത്.

പിഴയടക്കാത്ത പക്ഷം പത്ത് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 2017 ലാണ് കേസിന്നാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 14 സാക്ഷികളും  15 രേഖകളും  5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി.പ്രതിഭാഗത്തു നിന്നും 1 സാക്ഷിയെ വിസ്തരിച്ചു.
 
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍  അഡ്വ: കെ.പി. അജയ്കുമാര്‍ ഹാജരായി.