അമ്മയെ തല്ലിച്ചതച്ച് മകന്റെ ക്രൂരത; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 05:20 PM  |  

Last Updated: 12th January 2022 05:20 PM  |   A+A-   |  

mother

അമ്മയെ തല്ലിച്ചതയ്ക്കുന്ന സൈനികനായ സുബോധ്‌

 

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്് സുബോധ് പൊലീസ് കസ്റ്റഡിയിലാണ്. 

ഇന്നലെ രാത്രിയിലാണ് സംഭവം. വീഡിയോ പകര്‍ത്തിയത് സുബോധിന്റെ ചേട്ടന്‍ സുകുവാണ് അമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. ശാരദമ്മയും രോഗിയായ ഭര്‍ത്താവും സുകുവാണ് വീട്ടിലുള്ളത്. അവധിക്ക് വിട്ടിലെത്തുമ്പോഴെല്ലാം ഇയാള്‍ അമ്മയ മര്‍ദ്ദിക്കാറുള്ളതായി അയല്‍വാസികളും പറയുന്നു. 

ഇന്നലെ വൈകുന്നേരം സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയില്‍ കിടക്കുന്ന വളയും മാലയും ഊരിമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതോടെയാണ് ഇയാള്‍ 70കാിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. സമൂഹമാധ്യമങ്ങളില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അമ്മയുടെ മൊഴി അല്‍പ്പസമയത്തിനകം പൊലീസ് രേഖപ്പെടുത്തും.