കേരള, ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 07:49 PM  |  

Last Updated: 13th January 2022 07:49 PM  |   A+A-   |  

university examinations postponed

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം∙ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്തു ശനിയാഴ്ച പ്രഖ്യാപിച്ച തൈപ്പൊങ്കൽ അവധി വെള്ളിയാഴ്ചത്തേക്കു മാറ്റിയ പശ്ചാത്തലത്തിലാണിത്. മാറ്റിവച്ച പരീക്ഷകൾ ശനിയാഴ്ച നടത്തുമെന്ന് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അറിയിച്ചു.

കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.