തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
ചെമ്മംകണ്ടം സ്വദേശി സഞ്ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്പെക്ടറുടെ മുറിയില്‍ വച്ചാണ് യുവാവ് കീടനാശിനി കഴിച്ചത്. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നു എന്ന പരാതിയില്‍ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ