വീട്ടിൽ നിന്നു വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊന്നു, പെരുമ്പാവൂരിനെ നടുക്കി അരുംകൊല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 06:59 AM  |  

Last Updated: 13th January 2022 06:59 AM  |   A+A-   |  

ansin_saju_death

കൊല്ലപ്പെട്ട അൻസിൽ സാജു

 

കൊച്ചി; എറണാകുളത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. പെരുമ്പാവൂർ കീഴില്ലം പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. 

ഫോൺ വിളിച്ച് വീടിന് പുറത്തിറക്കി

ഫോൺ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ സംഘം ചേർന്ന് വെട്ടുകയായിരുന്നു. തുടർന്ന് പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. റിയൽ എസ്​റ്റേറ്റ്​ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളായിരുന്നു അൻസിലെന്ന്​ പൊലീസ്​ പറഞ്ഞു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.