ധീരജ് വധം: രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 07:50 PM  |  

Last Updated: 13th January 2022 07:50 PM  |   A+A-   |  

dheeraj

ധീരജ് /ഫയല്‍ ചിത്രം


തൊടുപുഴ: ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കീഴടങ്ങി. കെഎസ് യു, യൂത്ത് കോണ്‍ഗ്ര് നേതാക്കളായ ടോണി, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് അഭിഭാഷകര്‍ക്കൊപ്പമെത്തി കുളമാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇരുവരെയും വൈകാതെ ധീരജ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറും. 

ഇവരുടെ പേര് ഇതുവരെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നില്ല. ധീരജിനെയും മറ്റുള്ളവരെയും ആക്രമിച്ചപ്പോള്‍ നിഖില്‍ പൈലിക്കൊപ്പം ഇവരും സംഭവസ്ഥലത്തുണ്ടായിരുന്നു. ധീരജ് വധക്കേസില്‍ ഇതുവരെ രണ്ടുപ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാലുപേരെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.