സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 09:50 PM  |  

Last Updated: 14th January 2022 10:14 PM  |   A+A-   |  

trains canceled in the state

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ് (16366), കോട്ടയം- കൊല്ലം പാസഞ്ചര്‍ (06431), കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍ (06425), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍(06435), ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ (06023), കണ്ണൂര്‍- ഷൊര്‍ണ്ണൂര്‍ (06024), കണ്ണൂര്‍- മംഗളൂരു പാസഞ്ചര്‍ (06477), മംഗളൂരു- കണ്ണൂര്‍ (06478), കോഴിക്കോട്- കണ്ണൂര്‍ (06481), കണ്ണൂര്‍ - ചര്‍വത്തൂര്‍ ( 06469), ചര്‍വത്തൂര്‍ - കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06491), മംഗളൂരു- കോഴിക്കോട് എക്‌സ്പ്രസ് ( 16610) എന്നി ട്രെയിനുകളാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ റദ്ദാക്കിയത്.

ഇന്ന് സംസ്ഥാനത്ത് 16,000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ, ഓരോ ദിവസം കഴിയുന്തോറും കോവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കോവിഡ് അതിതീവ്രവ്യാപനം കണ്ടുവരുന്നത്. ഇരു ജില്ലകളിലും ഇന്ന് 3000ലധികമാണ് പുതിയ രോഗികള്‍.