കോവിഡ് വ്യാപനം: പൊതുസമ്മേളനം ഒഴിവാക്കി സിപിഎം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 06:52 PM  |  

Last Updated: 14th January 2022 06:52 PM  |   A+A-   |  

COVID UPDATES KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കി. പകരം സമാപന സമ്മേളനം ഓണ്‍ലൈനായി  നടത്താന്‍ തീരുമാനിച്ചു. 

കഴിഞ്ഞ ദിവസം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം 500 ഓളം പേരെ പങ്കെടുപ്പിച്ച് മെഗാതിരുവാതിര നടത്തിയത് വിവാദമായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തെറ്റ് പറ്റിയതായി ജില്ലാ കമ്മിറ്റി സമ്മതിക്കുകയും ചെയ്തിരുന്നു. 

തിരുവനന്തപുരത്തിന് പുറമേ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും ഒഴിവാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച നടത്താനിരുന്ന സമാപന പൊതുസമ്മേളനമാണ് ഒഴിവാക്കിയത്.