ആറു ജില്ലകൾക്ക് ഇന്ന് അവധി; സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 07:01 AM  |  

Last Updated: 14th January 2022 07:04 AM  |   A+A-   |  

Holiday today in six districts

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകൾക്ക് ഇന്ന് അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

നേരത്തെ ശനിയാഴ്ച അവധി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പകരം ഈ ജില്ലകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

തൈപ്പൊങ്കല്‍ പ്രമാണിച്ച് ഇന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി. കേരള, എംജി, ആരോഗ്യ സാങ്കേതിക സര്‍വകലാശാലകളാണ് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചത്. 

മാറ്റിവച്ച പരീക്ഷകള്‍ ശനിയാഴ്ച നടത്തുമെന്ന് കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അറിയിച്ചു. അതേസമയം പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കി.