പീഡനശ്രമത്തിനിടെ സംഘര്‍ഷം; കുത്തേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 06:47 PM  |  

Last Updated: 14th January 2022 06:47 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

കോട്ടയം: കടുത്തുരുത്തിയില്‍ അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, എതിര്‍ത്ത യുവാക്കളെ കുത്തുകയും ചെയ്യുന്നതിനിടയില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഘര്‍ഷത്തിലുണ്ടായ പരുക്കുകളാണ് മരണകാരണമെന്നു പൊലീസ് പറഞ്ഞു.

കടുത്തുരുത്തി സ്വദേശി സജിയാണ് മരിച്ചത്. സജിയുടെ ഭാര്യയും മക്കളും മുന്‍പ് മരിച്ചിരുന്നു. ഇതിനു പിന്നില്‍ അയല്‍ക്കാരുടെ ആഭിചാര പ്രവൃത്തികളാണെന്ന് ആരോപിച്ച് സജി അയല്‍ക്കാരെ പലവട്ടം ആക്രമിച്ചു. നിരവധി കേസുകളിലും സജി പ്രതിയാണെന്നാണു പൊലീസ് പറയുന്നത്.