സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി ഐബി സതീഷിന് കോവിഡ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2022 05:54 PM  |  

Last Updated: 15th January 2022 05:54 PM  |   A+A-   |  

I_B_sathish_covid

ഐബി സതീഷ്

 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി കാട്ടാക്കട എംഎൽഎ ഐബി സതീഷിന് കോവിഡ്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മുഴുവൻ സമയം സതീഷ് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 

നേരത്തെ ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മോഹനൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.