വഴിവിട്ട ബന്ധങ്ങൾ അറിഞ്ഞതു മുതൽ പ്രശ്നങ്ങൾ, ഫോൺ വിളിച്ച് കൊന്നു കളയുമെന്ന് ഭീഷണി; നവവധുവിന്റെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2022 10:06 AM  |  

Last Updated: 15th January 2022 10:22 AM  |   A+A-   |  

swathysree_death_husband_arrested

മരിച്ച സ്വാതിശ്രീ, അറസ്റ്റിലായ ഭർത്താവ് ശ്യാംലാൽ

 

കൊല്ലം; ചവറയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിനു വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാലിനെയാണ് (25) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയാണ് അറസ്റ്റ്. 22 കാരിയായ സ്വീതിശ്രീയെ 12 നു രാവിലെയാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. 

വീട്ടിൽ നിന്ന് ഇറങ്ങി വന്ന് വിവാഹം കഴിച്ചു

ഭർത്താവ് ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പൊലീസ് പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്നു സ്വാതി. കഴിഞ്ഞ വർഷം ജൂലൈയിലാണ് വീട്ടിൽ നിന്ന് ഇറങ്ങി വന്ന് വിവാഹം കഴിക്കുന്നത്. ആദ്യ നാളുകളിൽത്തന്നെ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതി. ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും പൊലീസ് പറഞ്ഞു. 

ഭർത്താവിന്റെ ഫോൺ ഫോണിൽ റെക്കോഡായി

സ്വാതി ആത്മഹത്യ ചെയ്യുമ്പോൾ അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു ഭർത്താവ്. അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച് വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണിൽ റിക്കോർഡ് ചെയ്തിരുന്നത് പൊലീസിനു തുണയായി. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു പിതാവ് നൽകിയ പരാതി നൽകിയിരുന്നു.