പുലര്‍ച്ചെ ജോലിക്ക് പോയ സ്ത്രീകളെ തലയ്ക്കടിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തി നൊടുവിലാണ് പത്തനംതിട്ട തിരുവണ്ടൂരില്‍ നിന്നും പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്
അറസ്റ്റിലായ സൂരജ്, കാര്‍ത്തിക
അറസ്റ്റിലായ സൂരജ്, കാര്‍ത്തിക

തൃശൂര്‍: പുലര്‍ച്ചെ ജോലിക്ക് പോയ സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണ മാല കവര്‍ന്ന സംഘം മാള പൊലിസിന്റെ പിടിയിലായി.സൂരജ്,കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാള പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വെണ്ണൂര്‍ പാടം, മണ്ടി കയറ്റം എന്നി സ്ഥലങ്ങളില്‍ വെച്ച് പുലര്‍ച്ചെ ജോലിക്ക് സ്‌ക്കൂട്ടറില്‍ പോകുകയായിരുന്ന രാധാമണി (50) ദേവിക (21) എന്നിവരെ ആക്രമിച്ചാണ് സംഘം സ്വര്‍ണ്ണ മാല കവര്‍ന്നത്. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തി നൊടുവിലാണ് പത്തനംതിട്ട തിരുവണ്ടൂരില്‍ നിന്നും പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഈ കേസ്സിലെ ഒന്നാം പ്രതി സൂരജിനതിരെ തിരുവല്ല പൊലിസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്കും കോയിപുറം പൊലീസ് സ്റ്റേഷനില്‍ ഭവനഭേദനത്തിനും കേസുകള്‍ നിലവിലുണ്ടെന്ന് തെളിഞ്ഞു. 

മാള പൊലിസ് സമയോചിതമായി പരാതിക്കാരെ നേരില്‍ കണ്ട് കവര്‍ച്ചക്കാരുടെ രൂപസാദൃശ്യം മനസ്സിലാക്കി. സിസിടി കേന്ദ്രികരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അതിവേഗം കണ്ടെത്താന്‍ സാധിച്ചത്. കവര്‍ച്ച ചെയ്ത ശേഷം പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പൊലിസ് കണ്ടെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com