മമ്മൂട്ടിക്ക് കോവിഡ്; ഷൂട്ടിങ് നിര്‍ത്തിവച്ചു

ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ്  കോവിഡ് സ്ഥിരീകരിച്ചത്.
നടന്‍ മമ്മൂട്ടി
നടന്‍ മമ്മൂട്ടി

കൊച്ചി∙ നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ്  കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസം പിന്നിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com