അതിഥി തൊഴിലാളികളുടെ വീട് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2022 11:28 AM |
Last Updated: 16th January 2022 11:28 AM | A+A A- |

ഹുസൈൻ, അജ്മൽ
തൃശ്ശൂർ: വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. അജ്മൽ (25), ഹുസൈൻ(25) എന്നിവരാണ് അറസ്റ്റിലായത്. കടപ്പുറം അടിതിരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വീട് കുത്തിത്തുറന്നാണ് പ്രതികൾ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്.
മൂന്ന് ഫോണുകളാണ് നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും രണ്ട് മൊബൈൽ ഫോണുകൾ പിടികൂടുകയും ചെയ്തു.
എറണാകുളത്ത് അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് അജ്മൽ. പാലക്കാട് വെച്ച് ഒൻപത് കിലോ കഞ്ചാവുമായി ഹുസൈനെ പിടികൂടിയിട്ടുണ്ട്. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് ചാവക്കാട് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.