ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2022 08:09 PM |
Last Updated: 17th January 2022 08:09 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂർ: വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സനൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിധിയിൽ കൊടുവള്ളി ഭാഗത്താണ് മൃതദേഹം കിടന്നത്.
ഇന്ന് ഉച്ചയോടെയാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭാര്യ നിജിത, മകൾ അളകനന്ദ (12) എന്നിവർക്കു നേരെയാണ് സനൽ ആസിഡ് ആക്രമണം നടത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇയാൾ ഇരുവരേയും ആക്രമിച്ചത്. ഗുരുതമായി പരിക്കേറ്റ ഇരുവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്പലവയൽ ഫാന്റം റോക്കിന് സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കേറ്റ നിലയിൽ കണ്ടത്. അപ്പോഴേക്കും സനൽ ബൈക്കിൽ രക്ഷപ്പെട്ടു.
നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പൊലീസിൽ പരാതി നൽകിയിരുന്നതായാണ് വിവരം.