പ്രൊഫസര്‍ എം കെ പ്രസാദ് അന്തരിച്ചു

അധ്യാപകന്‍,  പ്രഭാഷകന്‍, സാമൂഹിക പ്രവർത്തകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ എം കെ പ്രസാദ് അന്തരിച്ചു. 89 വയസ്സായിരുന്നു. പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

അധ്യാപകന്‍,  പ്രഭാഷകന്‍, സാമൂഹിക പ്രവർത്തകൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു. സൈലന്റ് വാലി സമരനായകനാണ്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന വക്താവായിരുന്നു. സേവ് സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. 

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റാണ്. എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പാള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍, എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com