പതിനേഴ് വര്‍ഷത്തെ അനിശ്ചിതത്വത്തിനു വിരാമം; വ്യവസായ പാര്‍ക്കിനു ഭൂമി ഏറ്റെടുക്കാന്‍ 222 കോടി 

2007 ലാണ് രാമനാട്ടുകരയില്‍ 80  ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പി എ മുഹമ്മദ് റിയാസ്/ഫയല്‍
പി എ മുഹമ്മദ് റിയാസ്/ഫയല്‍


തിരുവനന്തപുരം:  കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയില്‍  വ്യവസായ പാര്‍ക്കിനു ഭൂമി ഏറ്റെടുക്കുന്നത്  സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായ പാര്‍ക്കിനായി  രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി.  പതിനേഴ് വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. 

2007 ലാണ് രാമനാട്ടുകരയില്‍ 80  ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ആദ്യഘട്ടത്തില്‍ 77 .8  
ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സ്ഥലമുടമകള്‍ നഷ്ട പരിഹാരം പോരെന്നു കാണിച്ച് കോടതിയെ സമീപിച്ചതോടെ നടപടികള്‍ അനന്തമായി നീളുകയായിരുന്നു. കീഴ്‌ക്കോടതിമുതല്‍ സുപ്രീം കോടതിയില്‍ വരെ ഇത് സംബന്ധിച്ച കേസുകള്‍ നില നില്‍ക്കുകയാണ്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഭൂ ഉടമകളുമായുള്ള അനുരഞ്ജ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. ഭൂ ഉടമകളും കിന്‍ഫ്ര അധികൃതരും തമ്മില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ മൂന്നിലധികം തവണ ചര്‍ച്ച നടത്തി. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. 

കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ചര്‍ച്ചയില്‍ ധാരണയായത്.  2020 ജനുവരി ഒന്ന് വരെയുള്ള പലിശ കണക്കാക്കി ഉടമകള്‍ക്ക് നല്‍കാം എന്നാണു ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ 222.83 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയത്. കേസുകള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് ഉടമകള്‍ക്ക് തുക വിതരണം ചെയ്തു തുടങ്ങും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com