മൺറോ തുരുത്തിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; ചുവരിൽ ആത്മഹത്യാക്കുറിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2022 07:58 AM  |  

Last Updated: 19th January 2022 08:23 AM  |   A+A-   |  

found_dead

പുരുഷോത്തമൻ, വിലാസിനി

 

കൊല്ലം: മൺറോ തുരുത്തിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനും(75) ഭാര്യ വിലാസിനിയുമാണ്(65) മരിച്ചത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആർക്കൊക്കെ നൽകണമെന്നുമെല്ലാം വീടിന്റെ ചുവരിൽ എഴുതിയിരുന്നു. 

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ സംശയം. മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമൻ. രക്തത്തിൽ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. 

ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിഞ്ഞത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. പുരുഷോത്തമൻ മന്ത്രവാദവും മറ്റും ചെയ്തിരുന്നെന്നും ഇയാൾ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.