കോളജുകൾ അടച്ചേക്കും, കടുത്ത നിയന്ത്രണങ്ങളും പരി​ഗണനയിൽ; മന്ത്രിസഭാ യോഗം ഇന്ന്, മുഖ്യമന്ത്രി പങ്കെടുക്കും 

മുഖ്യമന്ത്രി വിദേശത്തുനിന്നു മന്ത്രിസഭാ യോഗം നിയന്ത്രിക്കുന്നത് ആദ്യമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്തി കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽനിന്നു പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭാ യോഗം ഇന്നു രാവിലെ 9.30ന് ഓൺലൈനായി നടക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളായിരിക്കും പ്രധാന ചർച്ചാവിഷയം. മുഖ്യമന്ത്രി വിദേശത്തുനിന്നു മന്ത്രിസഭാ യോഗം നിയന്ത്രിക്കുന്നത് ആദ്യമാണ്. 

കോളജുകള്‍ അടക്കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കും. വ്യാപാരകേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചും യോ​ഗത്തിൽ ചർച്ചചെയ്യും. സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടവന്നേക്കും. നാളെ വൈകിട്ടാണ് കോവിഡ് അവലോകന യോഗം

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളജുകള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com