ഞായറാഴ്ച സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2022 07:28 PM  |  

Last Updated: 21st January 2022 07:28 PM  |   A+A-   |  

ksrtc bus overturns

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ വരുന്ന രണ്ട് ‍ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് കെഎസ്ആർടിസി ഓടുന്നത്. 

സർക്കാർ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്  തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും സർവീസ് നടത്തുകയെന്ന് കെഎസ്ആർടിസി എംഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.