മലയാളത്തില്‍ നിലവാരമില്ലാത്ത പുസ്തകങ്ങള്‍ വര്‍ധിക്കുന്നു, പലതും കോപ്പിയടി: പന്ന്യന്‍ രവീന്ദ്രന്‍

പുസ്തകശാലകളില്‍ സ്ഥലം മുടക്കാനുള്ള പുസ്തകങ്ങളാണ്  പുറത്തിറങ്ങുന്നവയിലേറെ
പ്രഭാത് അവാര്‍ഡ് സമര്‍പ്പണം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രഭാത് അവാര്‍ഡ് സമര്‍പ്പണം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: മലയാളത്തില്‍ നിലവാരമില്ലാത്ത പുസ്തകങ്ങള്‍ കൂടി വരുന്നതായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. പലതില്‍ നിന്നും എടുത്തുചേര്‍ത്ത് പുസ്തകമാക്കുന്ന പുതിയൊരു ശൈലിയും കണ്ടുവരുന്നുണ്ട്. പുസ്തകശാലകളില്‍ സ്ഥലം മുടക്കാനുള്ള പുസ്തകങ്ങളാണ് ഇത്തരത്തില്‍ പുറത്തിറങ്ങുന്നവയിലേറെയുമെന്ന് പന്ന്യന്‍ പറഞ്ഞു. പ്രഭാത് ബുക്ക് ഹൗസിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രകാശനവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതിയ രീതി അനുസരിച്ച് പണമുണ്ടെങ്കില്‍ ആര്‍ക്കും പുസ്‌കതകമിറക്കാം. ഇതിന്റെ ഭാഗമായി ദിവസേന പുതിയ പ്രസാധക ശാലകള്‍ തുറന്നുകൊണ്ടുമിരിക്കുകയാണ്. ഇത് നിലവാരമില്ലാത്ത പുസ്തകങ്ങള്‍ കൂടി വരുന്നതിനിടയാക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ പ്രഭാത് നോവല്‍ പുരസ്‌കാര സമര്‍പ്പണവും മൂന്ന് പുസ്‌കങ്ങളുടെ പ്രകാശനവും പന്ന്യന്‍ നിര്‍വഹിച്ചു. പ്രഭാത് നോവല്‍ പുരസ്‌കാരം വി കൃഷ്ണവാദ്ധ്യാര്‍ക്ക് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com