മൃഗങ്ങൾക്കും കോവിഡ് വാക്സിൻ; മ‌രുന്ന് പരീക്ഷിക്കുന്നത് സിംഹങ്ങളിലും പുള്ളിപ്പുലികളിലും 

28 ദിവസത്തെ ഇടവേളയിൽ രണ്ടുഡോസുകളായി 15 മൃഗങ്ങൾക്കാകും പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നൽകുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനൽകാൻ കേന്ദ്രം. ചെന്നൈ മൃഗശാലയിൽ സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഐസിഎംആറും ഹരിയാന നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വീൻസും (എൻആർസിഇ) സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് മൃഗങ്ങൾക്ക് നൽകുക. 

ഗുജറാത്തിലെ ജുനഗഢിലെ സക്കർബാഗ് മൃഗശാലയിലെ സിംഹങ്ങളിലും പുള്ളിപ്പുലികളിലുമാണ് ആദ്യഘട്ടത്തിൽ മ‌രുന്ന് പരീക്ഷിക്കുന്നത്. മൃഗങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സൗകര്യമുള്ള ഇന്ത്യയിലെ ആറ് മൃഗശാലകളിൽ ഒന്നാണ് ഇത്. എഴുപതിലധികം സിംഹങ്ങളും 50 പുള്ളിപ്പുലികളുമാണ് ഇവിടെയുള്ളത്. 

28 ദിവസത്തെ ഇടവേളയിൽ രണ്ടുഡോസുകളായി 15 മൃഗങ്ങൾക്കാകും പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നൽകുക. രണ്ടാം ഡോസും നൽകിയതിന് ശേഷം മൃഗങ്ങളെ ആന്റിബോഡികൾക്കായി രണ്ടുമാസത്തേക്ക് നിരീക്ഷിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com