എം വി ബാലകൃഷ്ണൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി;  ജില്ലാ കമ്മിറ്റിയിൽ ഏഴു പുതുമുഖങ്ങളും നാല് വനിതകളും

 36 അം​ഗ ജില്ലാ കമ്മിറ്റിയും 10 അം​ഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസർകോട് : സിപിഎം കാസർകോട്  ജില്ലാ സെക്രട്ടറിയായി എം  വി ബാലകൃഷ്ണനെ  വീണ്ടും തെരഞ്ഞെടുത്തു. മടിക്കൈയിലെ അമ്പലത്തുകരയിൽ വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ്‌ അദ്ദേഹത്തെ ഐകകണ്ഠേന  തെരഞ്ഞെടുത്തത്. നിലവിൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമാണ്.

 36 അം​ഗ ജില്ലാ കമ്മിറ്റിയും 10 അം​ഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിൽ ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടുന്നു. സംസ്ഥാന സമ്മേളന പ്രതിനിധികളായി  19 പേരെ തെരഞ്ഞെടുത്തു. 50 പേരിൽ കൂടുതലുള്ള പൊതുസമ്മേളനങ്ങൾ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് അം​ഗങ്ങൾ

എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ, പി ജനാർദനൻ, സാബു അബ്രഹാം ,വി കെ രാജൻ ,കെ വി കുഞ്ഞിരാമൻ,കെ ആർ ജയാനന്ദ ,സി പ്രഭാകരൻ,എം സുമതി, വി വി രമേശൻ എന്നിവരാണ് സെക്രട്ടേറിയറ്റ്  അംഗങ്ങള്‍. 

ജില്ലാക്കമ്മിറ്റി അംഗങ്ങള്‍:

എം വി ബാലകൃഷ്ണൻ,പി ജനാർദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ,വിപിപി മുസ്തഫ, വി കെ രാജൻ, സാബു അബ്രഹാം,കെ ആർ ജയാനന്ദ , പി രഘു ദേവൻ, ടി കെ രാജൻ, സിജി മാത്യ, കെ മണികണ്ഠൻ, കെ കുഞ്ഞിരാമൻ (ഉദുമ), പി പത്മാവതി, എം വി കൃഷ്ണൻ, പി അപ്പുക്കുട്ടൻ, വി വി രമേശൻ, പി ആർ ചാക്കോ, ടി കെ രവി, സി പ്രഭാകരൻ, കെ പി വത്സലൻ, എം ലക്ഷ്മി, ഇ കുഞ്ഞിരാമൻ, സി ബാലൻ, എം സുമതി, പി ബേബി, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ എ മുഹമ്മദ് ഹനീഫ ,
 
പുതുമുഖങ്ങള്‍: കെ സുധാകരൻ, എം രാജൻ, കെ രാജ്മോഹൻ, കെ വി ജനാർദ്ദനൻ, ടി എം എ കരിം, സുബ്ബണ്ണ ആൾവ.പി കെ നിശാന്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com