ബംഗാളില്‍ നിന്ന് മലപ്പുറത്തേയ്ക്ക് കടത്തിക്കൊണ്ടു വന്നു, പതിനാറുകാരിയെ രക്ഷപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

ബംഗാളില്‍ നിന്നു കടത്തിക്കൊണ്ടു വന്ന് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ രക്ഷപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: ബംഗാളില്‍ നിന്നു കടത്തിക്കൊണ്ടു വന്ന് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ രക്ഷപ്പെടുത്തി. ബംഗാളില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മലപ്പുറം വാഴക്കാടാണ് ചൈല്‍ഡ് ലൈനും പൊലീസും കണ്ടെത്തിയത്. 

ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം  നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷനാണ് പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്നതായി സംശയിക്കുന്നതായും നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷന്‍ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം വാഴക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതായി കണ്ടെത്തി.

ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് ബംഗാളില്‍ പോയി തിരിച്ചു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത ഈ പെണ്‍കുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ബംഗാള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com