കൊടുങ്ങല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2022 11:08 AM |
Last Updated: 24th January 2022 11:08 AM | A+A A- |

അജ്മല്‍ അഫ്ത്താര്‍, അപകട ദൃശ്യം
തൃശൂര്‍: കൊടുങ്ങല്ലൂര്‍ പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടില്‍ ഷാജഹാന്റെ മകന്‍ അജ്മല്‍ അഫ്ത്താര്‍ (19) ആണ് മരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന പത്തായക്കാട് സ്വദേശി പൂവ്വാലിപറമ്പില്‍ കമറുദ്ദീന്റെ മകന്‍ ഷുഹൈബ് (19) നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിദ്യാര്‍ഥികളായ ഇരുവരും തൃശൂരില്‍ പഠിക്കാന്‍ പോകുന്നതിനിടെ പത്തായക്കാട് വെച്ച് മാടിനെ കയറ്റിവന്ന ലോറിയിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജ്മലിനെ രക്ഷിക്കാനായില്ല.
മതിലകം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.