വിവാഹച്ചടങ്ങിൽവച്ച് മൊബൈൽ നമ്പരുകൾ വാങ്ങി, പ്രണയത്തിലായി; പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2022 06:46 AM  |  

Last Updated: 24th January 2022 06:46 AM  |   A+A-   |  

brothers arrested

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശികളായ പുത്തൻവീട്ടിൽ ഉണ്ണി(22), കണ്ണൻ(24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ജേഷ്ടാനുജന്മാരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പിടികൂടിയത്.

ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനൊപ്പമാണ് ഉണ്ണി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു വിവാഹച്ചടങ്ങിൽവച്ചാണ് ഇയാൾ വിദ്യാർഥിനികളിൽ ഒരാളുമായി പരിചയപ്പെട്ടത്. അവിടെവച്ച് മൊബൈൽ നമ്പരുകൾ പരസ്പരം കൈമാറിയ ഇവർ വൈകാതെ പ്രണയത്തിലായി.  ഈ പെൺക്കുട്ടി വഴിയാണ് സഹോദരൻ കണ്ണൻ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇവരും പിന്നീട് പ്രണയത്തിലായി. 

ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടികൾ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.