ഓണ്‍ലൈന്‍ ക്ലാസ്സിനിടെ മുഖം മൂടിയ ആളുടെ നഗ്നതാപ്രദര്‍ശനം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസ്സിനിടെ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് നഗരത്തിന് സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. 

കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നുഴഞ്ഞുകയറിയ, കൈലി മുണ്ട് മാത്രമുടുത്ത, മുഖം മൂടിയ ആള്‍ നൃത്തം ചെയ്യുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടികള്‍ ക്ലാസ്സില്‍ നിന്നും പുറത്തുപോയി. നഗ്നതാപ്രദര്‍ശനം നടത്തിയത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലെന്ന് വ്യക്തമായതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ലിങ്ക് കൈവശപ്പെടുത്തിയ ആരെങ്കിലും ദുരുപയോഗം ചെയ്തത് ആകാമെന്നാണ് വിലയിരുത്തല്‍. 

അധ്യാപിക പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com