ആലപ്പുഴയിൽ സിപിഎം നേതാവിന് വെട്ടേറ്റു; രണ്ടുപേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2022 07:49 AM  |  

Last Updated: 27th January 2022 07:49 AM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. പ്രാദേശിക നേതാവ് ടി സി സന്തോഷിനാണ് വെട്ടേറ്റത്. വളവനാട് ലോക്കൽ കമ്മിറ്റി അംഗമാണ്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിഎംഎസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.