ദേശ പെരുമ: ഭാരത വന്ദനം- കവിയരങ്ങുമായി കൊച്ചി മെട്രോ; മികച്ച കവിതയ്ക്ക് സമ്മാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2022 11:44 AM  |  

Last Updated: 29th January 2022 11:44 AM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി:  കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ഗ്രെയ്റ്റർ കൊച്ചി കൾചറൽ ഫോറവും സംയുക്തമായി ദേശ പെരുമ: ഭാരത വന്ദനം- കവിയരങ്ങ്  സംഘടിപ്പിക്കുന്നു. ജനുവരി 30ന് രാവിലെ 9:30 മുതൽ ഗൂഗിൽ മീറ്റിലുടെയാണ് കവിയരങ്ങ്  സംഘടിപ്പിക്കുന്നത്.

സ്വാതന്ത്ര്യത്തിൻ്റെ  75 വർഷത്തെ  അടയാളപ്പെടുത്തുന്ന 75 കവിതകളിലൂടെ ഭാരതാംബയെ വന്ദിക്കുകയാണ്. കവിയരങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ദേശത്തിൻ്റെ പെരുമ വിളിച്ചോതുന്ന സാംസ്കാരിക വൈവിധ്യങ്ങളെ ആവിഷ്കരിക്കുന്ന സ്വന്തമായി എഴുതിയ കവിതയാണ് അവതരിപ്പിക്കേണ്ടത്. 

കവിതകൾ 3 - 4  മിനിറ്റിൽ അവതരിപ്പിക്കേണ്ടതാണ്. ഏറ്റവും മികച്ച കവിതാ രചനയ്ക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണെന്നും കൊച്ചി മെട്രോ അറിയിച്ചു. 

 1st Prize Rs. 3000
 2nd Prize Rs. 2000
 3rd Prize Rs. 1000
പങ്കെടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/Cf7MGLNAQiUTfwvw6
വിശദ വിവരങ്ങൾക്ക് 
9895403578 എന്ന നമ്പറിൽ ബന്ധപ്പെടുക