വാഹന പരിശോധന; വാളയാറില്‍ മയക്കു മരുന്നുമായി എംബിഎ വിദ്യാര്‍ത്ഥി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2022 07:33 PM  |  

Last Updated: 30th January 2022 07:33 PM  |   A+A-   |  

Three arrested for making obscene remarks about Muslim women at clubhouse

പ്രതീകാത്മക ചിത്രം

 

പാലക്കാട്: വാളയാറില്‍ മയക്കു മരുന്നുമായി എംബിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍. എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎയുമായി വിദ്യാര്‍ത്ഥി പിടിയിലായത്. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി എബിനാണ് അറസ്റ്റിലായത്. 

ബംഗളൂരുവില്‍ നിന്നു എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയിലാണ് എബിനില്‍ നിന്നു എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്.

ബംഗളൂരു എസ്ബി കോളജില്‍ എംബിഎ വിദ്യാര്‍ത്ഥിയായ എബിന്‍ സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കള്‍ക്ക് നല്‍കാനുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. കേസില്‍ എബിനെ പതിനാല് ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു