'ഗ്യാസ് ചേംബര്‍' എന്ന് ഗവര്‍ണര്‍; ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് മുഖ്യമന്ത്രി;  മമതയും ജഗ്ദീപും തമ്മിലുള്ള കലഹം രൂക്ഷം

എല്ലാദിവസവും തന്നെയും തന്റെ ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അദ്ദേഹം ദിവസവും പരാമര്‍ശങ്ങള്‍ നടത്തുകയും ഉപദേശിക്കുയുമാണ്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കാറിനെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. 

എല്ലാദിവസവും തന്നെയും തന്റെ ഉദ്യോഗസ്ഥരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അദ്ദേഹം ദിവസവും പരാമര്‍ശങ്ങള്‍ നടത്തുകയും ഉപദേശിക്കുയുമാണ്. ഭരണഘടനാവിരുദ്ധവും അധാര്‍മ്മികവുമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അദ്ദേഹം അടിമത്ത തൊഴിലാളിയായാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് താന്‍ അദ്ദേഹത്തെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

മഹാത്മഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30നും മമതാ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബംഗാള്‍
എന്ന വിശുദ്ധഭൂമി രക്തത്തില്‍ മുങ്ങുന്നത് തനിക്ക് കാണാന്‍ കഴിയില്ല. മനുഷ്യാവകാശങ്ങളെ ചവിട്ടമെതിക്കുന്ന പരീക്ഷണശാലയായി സംസ്ഥാനം മാറി. ജനാധിപത്യത്തിന്റെ ഗ്യാസ് ചേംബറായി ഭരണം മാറിയെന്ന് ജനങ്ങള്‍ പറയുന്നു. ബംഗാളില്‍ നിയമവാഴ്ചയില്ല. ഭരണാധികാരി മാത്രമാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com