എംഡിഎംഎയും എൽഎസ് ഡി സ്റ്റാമ്പുകളും; മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2022 09:03 AM  |  

Last Updated: 31st January 2022 09:04 AM  |   A+A-   |  

salman

അറസ്റ്റിലായ സൽമാൻ ഫാരിസ്

 

കോഴിക്കോട്: മാരകമായ നിരോധിത മയക്കുമരുന്നുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസ് ആണ് പിടിയിലായത്. 

 2 ഗ്രാം എംഡിഎംഎയും എൽഎസ് ഡി സ്റ്റാമ്പുകളും ഫാരിസിന്റെ പക്കൽ നിന്നും കണ്ടെടുത്തു.  കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വെച്ചാണ്  വാഹനം സഹിതം  പിടികൂടിയത്.

എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും ചേർന്നു ഉത്തര മേഖല കമ്മീഷർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.