ബൈക്കുമായി കറങ്ങാനിറങ്ങി, നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു; മോഷണ കേസില്‍ യുവാവ് അറസ്റ്റില്‍ - വീഡിയോ 

കയ്പമംഗലത്ത് വര്‍ക്ക് ഷോപ്പില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
നന്ദുരാജ്
നന്ദുരാജ്

തൃശൂര്‍: കയ്പമംഗലത്ത് വര്‍ക്ക് ഷോപ്പില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചളിങ്ങാട് പള്ളിനട സ്വദേശി നന്ദുരാജ് (21 ) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

 ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ചളിങ്ങാട് പള്ളിനടയിലുള്ള സുമേഷിന്റെ വര്‍ക്ക് ഷോപ്പില്‍ നിന്നും യമഹ ബൈക്ക് ആണ് കളവ് പോയത്. തളിക്കുളം സ്വദേശി വലിയകത്ത് യൂനസിന്റേതായിരുന്നു ബൈക്ക്. തുടര്‍ന്ന് ബൈക്ക് മോഷണം പോയ വിവരം പൊലീസില്‍ അറിയിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.  

ഇന്നലെ വൈകീട്ടോടെ നന്ദുരാജ്  ബൈക്കുമായി പോകുന്നത് കണ്ട നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു നന്ദുരാജ്. ബൈക്ക് മോഷണ  കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്‌ഐമാരായ പി വി പാട്രിക്, അബ്ദുല്‍ സത്താര്‍, സീനിയര്‍ സിപിഒമാരായ ഹബീബ്, വഹാബ്, രമേഷ്, വിപിന്‍ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com