കോവിഡ് കേസുകളില്‍ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്ന് 3599 പേര്‍ക്ക് വൈറസ് ബാധ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 06:39 PM  |  

Last Updated: 01st July 2022 06:39 PM  |   A+A-   |  

COVID

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് 3599 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗികള്‍. 943 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്താണ് കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 3904 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 

'കഴിഞ്ഞവര്‍ഷത്തെ എസ്എസ്എല്‍സി എ പ്ലസ് ഗ്രേഡ് തമാശ'; വിദ്യാഭ്യാസമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ