അലീഫ നേരിട്ടത് ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ തെളിവ്;  പ്രവാസി യുവതിയുടെ മരണം ഭര്‍തൃപീഡനം മൂലമെന്ന് ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 05:08 PM  |  

Last Updated: 01st July 2022 05:34 PM  |   A+A-   |  

afeela_death

അഫീല /ടെലിവിഷന്‍ ദൃശ്യം

 

മലപ്പുറം: മലപ്പുറം സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ചത് ഭര്‍തൃപീഡനം മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. കഴിഞ്ഞ മാസം 11 നാണ് അഫീല അബുദാബിയില്‍ മരിച്ചത്. 

മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മുമ്പ്  കരയുന്ന വോയ്‌സ് സന്ദേശവും മര്‍ദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നതായി സഹോദരി പറഞ്ഞു. മരണ വിവരത്തെക്കുറിച്ച് ഭര്‍ത്താവും ബന്ധുക്കളും പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും അഫീലയുടെ ബന്ധുക്കള്‍ പറയുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

ഈ വാർത്ത കൂടി വായിക്കാം 

ഒരാള്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലേക്ക് കയറി; അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുംമുന്‍പ് ജിന്‍സി തെറിച്ചുവീണു; നീങ്ങാതെ ദുരൂഹത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ