സമരം നിര്‍ത്തിവെക്കണം, കുറച്ചു കാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനവും വേണ്ട; കെഎസ്ആര്‍ടിസി സംഘടനകളോട് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 01:23 PM  |  

Last Updated: 01st July 2022 02:26 PM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

കൊച്ചി: കെ എസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കെഎസ്ആര്‍ടിസിയിലെ യൂണിയനുകളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കുറച്ചു കാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം. ശമ്പള വിഷയത്തിലെ ഹര്‍ജി പരിഗണിക്കണമെങ്കില്‍ സമരം നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 

സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ ശമ്പളം കൃത്യമായി നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്നും കോടതി വ്യക്തമാക്കി. ഭരണപക്ഷ യൂണിയന്‍ സമരം നടത്തുന്നത് ക്രെഡിറ്റ് കിട്ടാനാണോയെന്നും കോടതി ചോദിച്ചു. എന്തിനായിരുന്നു മനുഷ്യപൂട്ട് സമരം നടത്തിയതെന്നും കോടതി ആരാഞ്ഞു. 

കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലെ സമരം നിര്‍ത്തിവെക്കണം. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്. ഒരു ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുത്. ധര്‍ണ നിര്‍ത്തിയിട്ട് വാദേ കേല്‍ക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് സമരം നിര്‍ത്താമെന്ന് തൊഴിലാളി യൂണിയനുകള്‍ ഹൈക്കോടതിയെ അറിയിച്ചു. ഓഫീസിന് മുന്നില്‍ സമരങ്ങള്‍ ഉണ്ടാകില്ലെന്ന യൂണിയനുകളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി. 

ഈ വാർത്ത കൂടി വായിക്കാം 

ഒരാള്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലേക്ക് കയറി; അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുംമുന്‍പ് ജിന്‍സി തെറിച്ചുവീണു; നീങ്ങാതെ ദുരൂഹത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ