'തല വെട്ടി ചെങ്കൊടി നാട്ടും'- ആലപ്പുഴയിൽ എൽഡിഎഫ് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളി; പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 07:36 PM  |  

Last Updated: 01st July 2022 07:36 PM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: എൽഡിഎഫ് റാലിക്കിടെ ആലപ്പുഴയിൽ പ്രകോപന മുദ്രാവാക്യം വിളി. എംഎൽഎമാരും ജില്ലാ സെക്രട്ടറി സെക്രട്ടറിമാരടക്കമുള്ള നേതാക്കളും പങ്കെടുത്ത റാലിയിലാണ് പ്രകോപന മു​ദ്രാവാക്യം വിളി ഉയർന്നത്. 

കൈവെട്ടും കാൽവെട്ടും തല വെട്ടി ചെങ്കൊടി നാട്ടും എന്നായിരുന്നു മുദ്രാക്യം വിളിച്ചത്. പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം മുദ്രാവാക്യം വിളിക്കെതിരെ പരാതി നൽകി. 

അതേസമയം മു​ദ്രാവാക്യം വിളി വിവാദമാക്കുന്നത് എകെജി സെന്റർ ആക്രമണം ചെറുതായി കാണിക്കാനാണെന്ന് എച് സാലാം എംഎൽഎ ആരോപിച്ചു. ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് കോൺ​ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

ഓഫീസ് ആക്രമിച്ചത് കുട്ടികള്‍; അവരോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ