കണ്ണൂര്‍ കോടതി വളപ്പില്‍ സ്‌ഫോടനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 02:31 PM  |  

Last Updated: 02nd July 2022 02:31 PM  |   A+A-   |  

kannur_district_court

കണ്ണൂര്‍ ജില്ലാ കോടതി

 

കണ്ണൂര്‍: ജില്ലാ കോടതി വളപ്പില്‍ സ്ഫോടനം. രാവിലെ 11.30 ഓടെയാണ് സംഭവം. പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല.

സ്ഥലത്ത് ഡോഗ് സക്വാഡ് എത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പഴയ ട്യുബ് ലൈറ്റുകള്‍ പൊട്ടിത്തെറിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. ആറ് കോടതികള്‍ പ്രവര്‍ത്തിക്കുന്ന വളപ്പില്‍ വലിയ ശബ്ദമുണ്ടായതാണ് ആശങ്കയ്ക്കിടയാക്കിയത്.

ഈ വാർത്ത കൂടി വായിക്കാം മാലിന്യ പ്ലാന്റിന് എതിരെ ഹര്‍ത്താല്‍; ആവിക്കല്‍ത്തോട്ടില്‍ സംഘര്‍ഷം, കല്ലേറ്, ലാത്തിച്ചാര്‍ജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ