കടലില്‍ നങ്കൂരമിട്ട ബോട്ടുകളിലെ എന്‍ജിന്‍ മോഷ്ടിച്ചു വിറ്റു; രണ്ടു പേര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd July 2022 02:39 PM |
Last Updated: 02nd July 2022 02:39 PM | A+A A- |

ബോട്ട് എന്‍ജിന്‍ മോഷണക്കേസില്‍ പിടിയിലായവര്‍
തൃശൂര്‍: അഴീക്കോട് ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനബോട്ടുകളിലെ എന്‍ജിനുകള്‍ മോഷ്ടിച്ചു വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെ പൊലീസ് പിടികൂടി. കൂളിമുട്ടം പൊക്ലായി പുതുമ പുന്നക്കതറയില്‍ അരുണ്‍ (35), പൊക്ലായി കൊട്ടെക്കാട്ട് സംഗീത് (24) എന്നിവരെയാണ്
കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയത്.
മത്സ്യത്തൊഴിലാളികളായ പ്രതികള്‍ 2022 ഏപ്രില്‍ മുതലാണ് എന്‍ജിനുകള്‍ മോഷ്ടിച്ചു വില്‍പന നടത്താന്‍ തുടങ്ങിയത്. അഞ്ചു ബോട്ടുകളിലെ എന്‍ജിന്‍ വില്‍പന നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
നങ്കൂരമിട്ട് കിടക്കുന്ന ബോട്ടുകളിലേക്ക് വള്ളങ്ങളില്‍ ചെന്ന് എന്‍ജിനുകള്‍ കൈക്കലാക്കി തിരികെ തീരത്തെത്തി കാത്തുകിടക്കുന്ന വണ്ടിയില്‍ കയറ്റി കൊയിലാണ്ടി, വെള്ളയില്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കിട്ടുന്ന തുക കൊണ്ട് സ്വന്തമായി ബോട്ട് വാങ്ങുന്നതിനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.
എന്‍ജിനുകള്‍ നഷ്ടപ്പെട്ട ബോട്ടുകളുടെ ഉടമസ്ഥരുടെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് അഴീക്കോട് കടലോരജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് എന്‍ജിന്‍ മോഷണകേസ് അന്വേഷണം കാര്യക്ഷമമാക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍
ജില്ലാ പൊലീസ് മേധാവി, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നൂ.
ഡിവൈഎസ്പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍, കൊടുങ്ങല്ലൂര്‍ ഐ എസ് എച്ച് ഒ ബ്രിജുകുമാര്‍, അഴീക്കോട് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ ഐ എസ് എച്ച് ഒ ബിനു. സി, െ്രെകം സ്‌ക്വാഡ് എസ് ഐ സുനില്‍ പി.സി, ജി എസ് സി പി ഒമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുന്‍ ആര്‍ കൃഷ്ണ, സി പി ഒ മാരായ നിഷാന്ത്, അരുണ്‍, അഴീക്കോട് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സി പി ഒ ശ്യാം കെ.ശിവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം വേണം; തെരഞ്ഞെടുത്ത് കള്ളന്മാര്‍; വെറൈറ്റി മോഷണം - വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ