മതവിദ്വേഷ പ്രചാരണം; അഡ്വ. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം
By സമകാലിക മലയാളം ഡെസ്ക് | Published: 02nd July 2022 05:39 PM |
Last Updated: 02nd July 2022 05:39 PM | A+A A- |

അഡ്വ. കൃഷ്ണരാജ്
കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ആര് കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കൃഷ്ണരാജിന് ജാമ്യം അനുവദിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന വ്യാഖ്യാനമുണ്ടാകുമെന്നും അങ്ങനെവന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു.
ഉയദ്പുര്‍ സംഭവത്തിന്റെ പത്രവാര്‍ത്തകള്‍ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന് വാദം ഉന്നയിച്ചത്. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണരാജ് അറിയിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ വാർത്ത കൂടി വായിക്കാം 'എന്നാല്‍ നിങ്ങളുടെ പേര് പറയാം'; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെ ചോദ്യം, മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ