9 മാസം ഗര്‍ഭിണി; വയറ്റില്‍ അണുബാധ, യുവതി മരിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 05:40 PM  |  

Last Updated: 03rd July 2022 05:40 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: കുഴിക്കാലയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുഴിക്കാല കുറുന്താര്‍ സ്വദേശി ജോതിഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജോതിഷിന്റെ ഭാര്യ അനിത ജൂണ് 28നാണ് മരിച്ചത്. 9 മാസം ഗര്‍ഭിണിയായിരുന്ന അനിതയുടെ വയറ്റില്‍ അണുബാധയുണ്ടായതും ഗര്‍ഭസ്ഥ ശിശു മരിച്ചതും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭ്രൂണഹത്യ നടത്തുന്നതിനായി ജോതിഷ് ചില ദ്രാവകങ്ങള്‍ ഭാര്യക്ക് നല്‍കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് യുവതിക്ക് വയറ്റില്‍ അണുബാധയുണ്ടായതെന്നും ഗര്‍ഭിണിയാണന്ന വിവരം മറച്ച് വയ്ക്കാന്‍ അനിതയെ ജോതിഷ് നിര്‍ബന്ധിച്ചിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. അനിതയുടെ വായില്‍ തുണി തിരുകിയ ശേഷം ജോതിഷ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായും ബന്ധുക്കള്‍ പരാതി ഉന്നയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 13കാരി കുഞ്ഞിന് ജന്മം നല്‍കി; 16കാരനായ സഹോദരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ