നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 09:36 PM  |  

Last Updated: 03rd July 2022 09:36 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം

 

തിരുവനന്തപുരം : നേമത്തുള്ള കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

2011-12ലെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019ല്‍ തറക്കല്ലിടുന്ന ഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞതാണ്. പദ്ധതി പൂര്‍ത്തിയായാല്‍ കോച്ചുകളുടെ മെയിന്റനന്‍സ് പൂര്‍ണമായി ഇങ്ങോട്ടു മാറ്റുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

പദ്ധതി ഉപേക്ഷിച്ചതോടെ  ഭൂമി വിട്ടു നല്‍കിയവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിന്  പുതിയ ഊര്‍ജ്ജം സമ്മാനിക്കാന്‍ പര്യാപ്തമായ ഒരു പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം തിരുത്തി പദ്ധതി സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം  

പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടഞ്ഞു; പൊലീസിന് നല്‍കിയതിനും അപ്പുറം തെളിവുണ്ട്; പറയാനുള്ളതെല്ലാം പറയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ