എൻജിനിയറിങ് വിദ്യാർത്ഥികളുടെ വിനോദയാത്ര; ബസിന് മുകളിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം, തീ പടർന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 11:44 AM  |  

Last Updated: 03rd July 2022 11:50 AM  |   A+A-   |  

komban

വിഡിയോ സ്ക്രീൻഷോട്ട്

 

കൊല്ലം: വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളിൽ അപകടകരമായ രീതിയിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം. കൊല്ലം പെരുമൺ എൻജിനിയറിങ് കോളജിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. 

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശംകൊള്ളിക്കാനായിരുന്നു ബസ് ജീവനക്കാരുടെ പ്രകടനം. യാത്രയ്ക്കായി രണ്ട് കമ്പനികളുടെ ബസ്സാണ് വിദ്യാർത്ഥികൾ ബുക്ക് ചെയ്തിരുന്നത്. ബസുകൾ തമ്മിലുള്ള മത്സരമാണ് വലിയ അപകടത്തിന് വഴിവയ്ക്കാമായിരുന്ന സംഭവത്തിലേക്ക് കടന്നത്. തീ പടർന്നയുടൻ ബസ് ജീവനക്കാരൻ മുകളിൽ കയറി തീ അണയ്ക്കുകയായിരുന്നു. 

സംഭവത്തിൽ കോളജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബസ് വയനാട് വഴി കർണാടകയിലേക്ക് പോയിരിക്കുകയാണെന്നും ഉടമയെ കണ്ടെത്തിയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കൊമ്പൻ എന്ന പേരിലെ ബസ്സിലാണ് അപകടകരമായ അഭ്യാസപ്രകടനം അരങ്ങേറിയത്. 

ഈ വാർത്ത കൂടി വായിക്കാം 

ശരീരത്തിൽ എംഡിഎംഎയുടെ സാന്നിധ്യം; ലോ​ഡ്ജ് മു​റി​യി​ൽ അബോധാവസ്ഥ​യി​ൽ കണ്ട യുവതിക്കെതിരെ കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ