ഗോഡൗണില്‍ ഒളിപ്പിച്ച നിലയില്‍; കോഴിക്കോട്ട് 15ലക്ഷത്തിന്റെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 11:54 AM  |  

Last Updated: 03rd July 2022 11:54 AM  |   A+A-   |  

Drugs

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട്  പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. വിപണിയില്‍ 15 ലക്ഷം രൂപ വരെ വിലയുള്ള ലഹരിമരുന്ന് ആണ് പിടികൂടിയത്.  ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്ക്  ലഹരിമരുന്ന് എത്തിച്ചതാണ് എന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തല്‍.