അബൂബക്കര്‍ സിദ്ദിഖിയുടെ കൊലപാതകം; പ്രതികള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 09:34 PM  |  

Last Updated: 03rd July 2022 09:34 PM  |   A+A-   |  

abubakar_sidhiqui

അബുബക്കര്‍ സിദ്ദിഖി


കാസര്‍കോട്:  പ്രവാസി അബൂബക്കര്‍ സിദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. ക്വട്ടേഷന്‍ സംഘത്തിലെ ഏഴ് പേര്‍ക്കെതിരെയാണ് നോട്ടീസ്. പൈവളിഗ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. 

പ്രതികളില്‍ രണ്ട് പേര്‍ യുഎഇയിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ അടക്കമുള്ളവ വഴി കൂടുതല്‍ പ്രതികള്‍ രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം.  

കഴിഞ്ഞ ഞായറാഴ്ചയാണ് അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടില്‍ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്‍കിയവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് ഇവര്‍. 

ഈ വാർത്ത കൂടി വായിക്കാം  പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടഞ്ഞു; പൊലീസിന് നല്‍കിയതിനും അപ്പുറം തെളിവുണ്ട്; പറയാനുള്ളതെല്ലാം പറയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ