പ്രഖ്യാപിച്ചത് 1000, ഉത്തരവ് വന്നപ്പോള്‍ 500; പെന്‍ഷന്‍ വര്‍ധന പൂര്‍ണമായും നടപ്പാക്കണം: മാര്‍ച്ചുമായി മാധ്യമപ്രവര്‍ത്തകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 08:31 PM  |  

Last Updated: 03rd July 2022 08:31 PM  |   A+A-   |  

kuwj

കെയുഡബ്ല്യുജെ പതാക

 

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും തിങ്കളാഴ്ച സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും. കേസരി മന്ദിരത്തിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് രാവിലെ 11 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.

വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും. പത്ര പ്രവര്‍ത്തക പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തരവ് വന്നപ്പോള്‍ ഇത് 500 രൂപയായി കുറച്ചു.

ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നില്‍. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പരിഹരിക്കാമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയത്. മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാന്‍ വര്‍ഷങ്ങളായി ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവെന്നും കെയുഡബ്ല്യുജെ ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 'പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാരം; പിണറായിക്ക് ഒരു ഉളുപ്പുമില്ല': കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ